
എല്ലാം ശരിയാക്കി ഒരു സർക്കീട്ട്
- Ashkar Chakkara

- Nov 18, 2023
- 1 min read
പിണറായി രാജഭരിക്കും
നാട്ടിൽ കാഴ്ചക്കാരായിടും-
പൊതുജനം.
പൊതുജനത്തിൻ
അടിമ എന്നവർ മറന്നു.
ചൂണ്ടുവിരൽ കൊണ്ട്
ചൂണ്ടിയതും
അവർ മറന്നു.
കട്ടത് വെളുപ്പിക്കാനവർ-
ആഡംബരം എന്ന പേരിൽ
വിലാപയാത്രയും നടത്തി.
വഴി തടഞ്ഞ
ഉറുമ്പിനെയും
കറുത്ത നിറമുള്ള
കാക്കയെയും അവർ
വെള്ളയടിച്ചു.
പുത്തൻ മൈക്കിനു
മുന്നിൽ ഘോരഘോരം-
വെള്ളം വിതറി.
കേട്ടിരുന്നവർ കാലി-
സഞ്ചിയുമായി വന്ന
വണ്ടിയിൽ തിരിച്ചു
കുടിയിലേക്ക് പാഞ്ഞു.
റിമോട്ട് എടുത്ത് ന്യൂസ്
അമർത്തിയപ്പോൾ
ഒഴിഞ്ഞ അലമാരയും
പുറത്തേക്ക് തള്ളിയിരിക്കുന്നു.
എന്നെന്നും പോലെ
സഞ്ചിയെടുത്ത്
റോഡിലേക്ക്.
നടുവൊടിഞ്ഞെന്ന്
പൊതുജനം.
കടത്തിലാണെന്ന്
സർക്കാറും.
-അഷ്ക്കർ ചക്കര



Comments