
ഇതിൽ ആരാണ് വർഗീയവാദികൾ...
- Ashkar Chakkara

- May 25, 2022
- 3 min read
ചിത്രം-1 സ്വാന്ത്വനത്തിനുവേണ്ടി ബക്കറ്റുമായി കൈനീട്ടുന്ന ഒരു കുട്ടി.
ചിത്രം-2 കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന റാലിക്കിടെ തീവ്രമായ പ്രകടനം വിളിക്കുന്ന ഒരു കുട്ടി.
ചിത്രം-3 തോക്കും വടിവാളുമായി ഒരു യുവ പുതുതലമുറയെ വാർത്തെടുക്കുന്ന RSS -ൻറെ യൂത്ത് വിംഗ്.
ഇതിൽ കാണേണ്ടത് ചിത്രത്തിൽ കാണുന്ന രണ്ടു സംഘടനയെ സംബന്ധിച്ചെടുത്തോളം ഇസ്ലാംമത വിശ്വാസവുമായി രൂപീകൃതമായ സംഘടനകളാണ്.
അതിൽ ഒരു രാഷ്ട്രീയ സംഘടന ജനാധിപത്യ മതേതരത്വ ചേരിയുമായി പ്രവർത്തിക്കുന്നു.
അതിൽ മറ്റൊരു സംഘടന തീവ്രമായ ഇസ്ലാമിക ചിന്തയുമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടന.
അതിൽ ഒരു രാഷ്ട്രീയ സംഘടനയുടെ പേര് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നും, മറ്റൊന്ന് SDPI എന്നും അറിയപ്പെടുന്നു.
നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വർഗീയതയുടെ ചേരിതിരിവുകൾ തിരിച്ചുകൊണ്ട് രാജ്യത്തിലെ മതന്യൂനപക്ഷ സമുദായങ്ങളെ, പൗരന്മാരെ ഇരു ചേരികൾ ആക്കി വേർതിരിച്ചു കൊണ്ട് ഭരണം നടത്തുന്ന സംഘപരിവാർ സർക്കാർ. അവരെ പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ (മുസംഘികൾ ആയ SDPI) ആവശ്യമാണെന്ന് സ്വയം കരുതി കൊണ്ട് കച്ചകെട്ടി ഇറങ്ങിയ സുടാപ്പികളും ഒരു നാണയമാണെന്ന് കണ്ടെത്താൻ കഴിയും. സംഘിയും മുസംഘികളും പരസ്പരം ഇഞ്ചോടിഞ്ച് ആയുധമെടുത്ത് പോരാടി കൊണ്ടിരിക്കുന്നു...
അതിനിടയിലും പരസ്പരം പോരാടി കൊണ്ട് ഇവർക്കൊക്കെ എന്ത് കിട്ടാനാണ് ഇന്ന് വിചാരിക്കുന്ന ഒരു കൂട്ടരും.
ആ കൂട്ടരോടാണ് പറയാനുള്ളത്. നിങ്ങൾ കണ്ട ഒന്നാമത്തെ ചിത്രവും രണ്ടാമത്തെ ചിത്രവും നിങ്ങളൊന്ന് സൂക്ഷ്മമായി പരിശോധിക്കണം. അതിൽ ബക്കറ്റുമായി കൈനീട്ടിയ ആ കുട്ടിയുടെ രാഷ്ട്രീയ പാർട്ടിയെ കുറിച്ച് നിങ്ങൾ ഒന്ന് പരിശോധിക്കണം. അവരെന്താണ് ഈ നാടിനു വേണ്ടി സമ്മാനിച്ചത് എന്നും, അവരുടെ സംഭാവനകൾ എന്തൊക്കെയാണെന്നും, അവർ ഈ സമുദായത്തിനുവേണ്ടി എന്തൊക്കെയാണ് ചെയ്തിട്ടുള്ളതെന്നും നിങ്ങളൊന്ന് പരിശോധിക്കണം.
അപ്പോ നിങ്ങൾക്ക് ഒന്നാമത്തെ ചിത്രത്തിലുള്ള രാഷ്ട്രീയപാർട്ടിയുടെ ഇന്നലെകളുടെ ചരിത്രത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ബാബരി പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് ഈ നാട്ടിൽ വലിയ രീതിയിലുള്ള കലാപങ്ങൾ നടക്കുമ്പോൾ കേരള നാട്ടിൽ ഒരു പരിധിവരെ കലാപത്തെ തടഞ്ഞുനിർത്തിയത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആണെന്ന് പറയാൻ സാധിക്കും.
സേവന കാരുണ്യ പ്രവർത്തനത്തിനുവേണ്ടി ആളുകളുടെ മുമ്പിൽ ബക്കറ്റ് ഉയർത്തുന്ന ആ കുട്ടിയുടെ ഉള്ളിലേക്ക് ഇതിൻറെ ആളുകൾ കൊടുക്കുന്ന ഒരു മുദ്രാവാക്യം ഉണ്ട്. അത് ഇങ്ങനെയാണ് സേവനത്തിൻറെയും, കാരുണ്യത്തിൻറെയും, സ്നേഹത്തിൻറെയും, മതസൗഹാർദത്തിൻറെയും മുദ്രാവാക്യം ആണെങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ സുഡാപ്പികൾ എന്ത് മുദ്രാവാക്യമാണ് ആ കുട്ടിക്ക് സമ്മാനിച്ചത് ?
അതിലൂടെ അവൻറെ ഉള്ളിലേക്ക് വലിയ രീതിയിലുള്ള വിഷം അല്ലെ നിങ്ങൾ കുത്തി നിറച്ചത് ?
നാളെ നിങ്ങളെപ്പോലെ അവനും ഇതുപോലെ ഇറങ്ങില്ലേ..!
ഇതാണോ നിങ്ങൾ അവനുവേണ്ടി, അവൻറെ നല്ല ഭാവിക്കുവേണ്ടി സമ്മാനിക്കുന്നത്.
രണ്ടാമത്തെ ചിത്രം നിങ്ങൾ ഒന്ന് പരിശോധിക്കണം. ആലപ്പുഴയിൽ നടന്ന എസ്.ഡി.പി.ഐയുടെ സമ്മേളനത്തിൽ ജില്ല നേതാവിൻറെ തോളിലിരുന്നു മുദ്രാവാക്യം വിളിക്കുന്ന ആ പിഞ്ചു ബാലികനെ. അവൻ വിളിക്കുന്ന മുദ്രാവാക്യത്തെ നിങ്ങൾ ഒന്നുകൂടെ കേൾക്കണം. "അരിയും, മലരും തൊട്ട് കുന്തിരിക്കം വരെ വീട്ടിൽ വാങ്ങി വെച്ച് മരണത്തിന് ഒരുങ്ങിക്കോളാൻ" ആർ.എസ്.എസുകാരനോട് ഉച്ചത്തിൽ പറയുന്ന ആ ബാലൻറെ വാക്കുകൾ നിങ്ങളൊന്ന് കേൾക്കണം. ആരാണ് ഇവനെ ഇതൊക്കെ പഠിപ്പിച്ചത്. ആ ബാലൻറെ വാക്കുകളിൽനിന്ന് ഉയർന്ന വിദ്വേഷം ആകും വിധത്തിൽ വിളിച്ച മുദ്രാവാക്യം ഉയർന്നു പൊങ്ങിയത് അവൻറെ നാവുകളിൽ നിന്നാണെങ്കിൽ ആ നാവുകൾക്ക് പിൻബലം കൊടുത്തത് ചില സുഡാപ്പികൾ ആണെന്ന് പറയാതിരിക്കാൻ വയ്യ. അതേറ്റു വിളിക്കുന്ന പ്രവർത്തകരുടെ ആവേശവും അത് വിളിച്ചു കൊടുക്കുന്ന ബാലൻറെ ആ ആവേശവും ഈ നാടിന് ആപത്താണ്. വളർന്നുവരുന്ന പുതുതലമുറയുടെ ഇടയിലേക്ക് വർഗീയവിഷം കുത്തി നിറക്കുന്ന ഇവരല്ലേ യഥാർത്ഥ മത വർഗീയ വാദികൾ.
ഇനി മൂന്നാമത്തെ ചിത്രവും ഒന്ന് പരിശോധിക്കാം. വളർന്നുവരുന്ന രാജ്യത്തിൻറെ പ്രതീക്ഷകളായ വിദ്യാർഥി സമൂഹത്തിനു മുന്നിൽ യുവതക്ക് മുന്നിൽ തീതുപ്പുന്ന പീരങ്കിയും, ഒരു വെട്ടുകൊണ്ട് ചോര തെറിക്കുന്ന വടിവാളും കൊടുത്തു ആർ.എസ്.എസ് വളർത്തുന്ന ഒരു യൂത്ത് വിംഗ്. ഇവരെക്കുറിച്ച് അധികമൊന്നും പറയേണ്ടതില്ലല്ലോ എല്ലാവർക്കും അറിയുന്ന ഒരുകൂട്ടർ തന്നെയാണ് ഇവരും. നാഗ്പൂരിൽ നിന്നും പടച്ചുവിട്ട പടവാളുമായി ഇവർ ഈ രാജ്യത്തിൻറെ വൈവിധ്യത്തെ, സംസ്കാരത്തെ മത ധാർമിക മൂല്യത്തെ, ന്യൂനപക്ഷത്തെ അതിലുപരി ഈ രാജ്യത്തിൻറെ ഭരണഘടനയെ തച്ചുതകർക്കാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയ വർഗീയതയുടെ മതഭ്രാന്ത് മൂത്ത ഒരു കൂട്ടരാണ് ഇവർ. ഇവർ സുഡാപ്പികളെക്കാളും യഥാസമയം വർഗീയതയുടെ വൻമരങ്ങൾ സൃഷ്ടിക്കുന്ന വരാണ്. രാജ്യത്തിലെ പൈതൃകമുള്ള, പാരമ്പര്യമുള്ള, ചരിത്രമുറങ്ങുന്ന നിർമ്മിതിയെ പോലും ഇന്നലെകളിൽ ഈ നാട് ഭരിച്ച പോർച്ചുഗീസും, അറബികളും, ബ്രിട്ടനും, മംഗോളിയക്കാരും, മുഗളന്മാരും തുടങ്ങി ഈ നാട്ടിലെ നാട്ടുരാജാക്കന്മാർ വരെ പടുത്തുയർത്തിയ നിർമ്മിതിയെ, മത ഗോപുരങ്ങളെ അതിനടിയിൽ ഞങ്ങളുടെ ദൈവത്തിൻറെ അമ്പലം ഉണ്ടെന്നു പറഞ്ഞു ഒന്നൊന്നായി തച്ച് തരിപ്പണമാകും വിധത്തിൽ അവർ അവരുടെ പ്രവർത്തി നടത്തിക്കൊണ്ടിരിക്കുന്നു. മുസംഘികളെകാളും തീവ്ര വർഗീയതയുമായി നടന്നുനീങ്ങുന്നവരാണ് സംഘികൾ (RSS) കാർ.
എന്താണ് ഇരുകൂട്ടരും ഈ തലമുറയെ വെച്ച് കാട്ടി കൂട്ടാൻ ശ്രമിക്കുന്നത് ?
ഇതിനുപിന്നിൽ എന്തു ലാഭമാണ് ഇവർക്ക് ലഭിക്കാൻ പോകുന്നത് ?
ഇത് മുസംഘി ആയിട്ടുള്ള SDPI കാരനോട് മാത്രമല്ല, നാഗ്പൂരിലെ സഘി പട്ടം അലങ്കരിച്ചു നടക്കുന്ന സംഘപരിവാർ കാരോടും കൂടിയാണ്. ചെറുപ്പം മുതലേ വാളെടുക്കാനും, മറ്റുള്ളവരെ കഴുത്തിൽ എങ്ങിനെ അത് ഉപയോഗിക്കണമെന്ന് പഠിപ്പിക്കുന്നവർ ആണ് ഇവർ രണ്ടുകൂട്ടരും. ഒരു ഇരുട്ടുനിറഞ്ഞ റൂമിനുള്ളിൽ മെഴുകുതിരിയുടെ വെട്ടത്തിൽ ആയുധമെടുത്ത് പോരാടാൻ വേണ്ടി ശരീരത്തിലേക്ക് സൂചി കുത്തും പോലെ കുത്തി നിറയ്ക്കുകയാണ് ഇരുകൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ നാടിൻറെ ക്രമസമാധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഇരുകൂട്ടരും അല്ലേ...
പണ്ട് ബ്രിട്ടീഷുകാർ ഈ രാജ്യത്ത് പരീക്ഷിച്ചു വിജയം കണ്ട അതെ തന്ത്രം തന്നെയാണ് സംഘിയും സുഡാപ്പിയും ചെയ്തുകൊണ്ടിരിക്കുന്നത്. അതിൽ ഒരു കൂട്ടർ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് മുതൽ ഇവരുടെ അച്ചണ്ട നടപ്പിലാക്കി വന്നിരുന്നു. അതിനൊരു ഉദാഹരണമാണ് രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന നാഗൂറാം വിനായക് ഗോഡ്സെയെ ദൈവ തുല്യനായി ആരാധിക്കുന്ന ആളുകൾ. മറ്റൊരുകൂട്ടർ എന്നുള്ളത് സംഘപരിവാർ അറുനൂറ് വർഷത്തോളം പഴക്കമുള്ള ബാബർ ചക്രവർത്തി നിർമ്മിച്ച ബാബരി പള്ളി പൊളിച്ചതിനു ശേഷം ഉദയം കൊണ്ടവർ.
ഇതിനിടയിലും ഒരു അവസരം തേടി നടക്കുന്ന ക്രിസംഘികളും, തീവ്ര കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളവരൊക്കെ. ഇവരെയൊക്കെ നിയന്ത്രിക്കേണ്ട ആളുകൾ ആണെങ്കിൽ അവർക്ക് സപ്പോർട്ട് ചെയ്യുന്ന വിധത്തിൽ മൗനത്തിൽ നടക്കുന്ന കേരളത്തിലെ പുരാതനമായ ആഭ്യന്തരവകുപ്പും. ദൈവത്തിൻറെ സ്വന്തം നാട് എന്നുള്ളത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രക്തം കൊണ്ട് വർഗീയ പരമായി ഏറ്റുമുട്ടുന്ന ഒരു നാടാണ് എന്ന് പറയാൻ സാധിക്കും. ഇവർക്കെതിരെ ജാഗരൂകരായി ഇരിക്കേണ്ട ആളുകളാണ് നമ്മൾ. നമ്മൾ ഇന്ന് ഇവരെയൊക്കെ ചെറുത്തു തോൽപ്പിച്ച് ഇല്ലെങ്കിൽ വരും നാളുകളിൽ ഇതിൻറെ വലിയ രീതിയിലുള്ള ബഹിഷത്തുകൾ അനുഭവിക്കേണ്ടിവരും. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ചോരക്ക് ചോര എന്നുള്ള ഇടത്ത് സാഹോദര്യത്തിൻറെയും മതസൗഹാർദ്ദത്തിൻറെയും വേലിക്കെട്ടുകൾ നമുക്ക് സൃഷ്ടിച്ച എടുക്കണം.
പ്രതിരോധിക്കേണ്ടടത്ത് പ്രതിരോധിച്ചും, ശബ്ദം ഉയർത്തേണ്ടടത്ത് ശബ്ദമുയർത്തിയും, മുഷ്ടി ഉയർത്തേണ്ടടത്ത് മുഷ്ടി ഉയർത്തിയും, അവകാശം നേടേണ്ടടത്ത് അവകാശം നേടിയും നമുക്ക് വർഗീയത എന്ന് ബ്രിട്ടീഷുകാരൻറെ കുതന്ത്ര ബുദ്ധിയെ ചെറുത്തു തോൽപ്പിക്കാം...
-അഷ്ക്കർ ചക്കര
7561845868
muhammedashkarc@gmail.com
IG: ashkar.chakkara



Comments