ബി.ബി.സിയും ഒരു ചോദ്യചിഹ്നമായോ❓
- Ashkar Chakkara

- Feb 3, 2023
- 2 min read
ബി.ബി.സിയും ഒരു ചോദ്യചിഹ്നമായോ❓
ഇന്ത്യയിലെ ഫാസിസ്റ്റ് ഗവൺമെന്റിനെ കുറിച്ച് ഇന്ത്യയിലെ മാധ്യമങ്ങൾ പുറത്തുവിടാൻ മടിച്ച കാര്യമാണ് BBC കഴിഞ്ഞദിവസം പുറത്തുവിട്ടത്. കാരണം ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ഓരോരുത്തര് കൊടുക്കുന്ന മാർക്കറ്റിംഗ് അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഓരോ മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ ബി.ബി.സി പോലെയുള്ള ഇൻറർനാഷണൽ മാധ്യമങ്ങൾ ആ രാജ്യത്ത് നടക്കുന്ന, നടന്നു കഴിഞ്ഞ അനിഷ്ട സംഭവത്തെ കുറിച്ചാണ് അവര് പറയുന്നത്.
ഇന്ത്യയിലെ മാധ്യമങ്ങൾ ആകട്ടെ മറ്റു രാജ്യത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അവർ വാ തോരാതെ സംസാരിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അവര് പുറത്തുവിടുന്ന വാർത്തകൾ വെറും 20%,30% മാത്രമായി ചുരുങ്ങുന്നു. ബാക്കിയുള്ള ശതമാന കണക്ക് അവര് അതല്ലെങ്കിൽ അവർക്ക് കൊടുക്കുന്ന സ്പോൺസർഷിപ്പ് അനുസരിച്ചിട്ടാണ് അവര് പ്രവർത്തിക്കുന്നത്. മാധ്യമധർമ്മം പൗരാവകാശം എന്നതിലുപരി അറിയാനുള്ള ഒരു സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് കൊടുക്കുന്നുണ്ട്. അതിനെ ഇല്ലാണ്ടാക്കാനാണ് ജനവിരുദ്ധ സർക്കാറുകൾ അതല്ലെങ്കിൽ ഫാസിസ്റ്റ് സർക്കാറുകൾ ചെയ്തുകൊണ്ടിരിക്കുന്നത്.
സുപ്രീംകോടതി പോലും അന്തിമ തീരുമാനം പറഞ്ഞ ഗുജറാത്ത് കലാപത്തെ കുറിച്ച് ബിബിസി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച് ഡാറ്റ ഉപയോഗിച്ചിട്ടാണ് ഇതിൻറെ രണ്ടു പതിപ്പും ഈ രാജ്യത്തിലെ ഓരോരുത്തരുടെയും കൈകളിൽ എത്തിച്ചത്. അത് അവരുടെ മിടുക്കുകേട് എന്ന് പറയാം. ഇത്തരത്തിലുള്ള എന്തെങ്കിലും ബ്രേക്കിംഗ് ന്യൂസുകൾ ഇന്ത്യയിലെ മാധ്യമങ്ങൾ പുറത്തുകൊണ്ടു വന്നിട്ടുണ്ടോ ?
കാരണം അതിന് അവർക്ക് അതിന്റേതായ വിലക്കുണ്ട് എന്ന് പറയാം. ഏതെങ്കിലും സർക്കാറിനെതിരെയുള്ള ബ്രേക്ക് ന്യൂസുകൾ പുറത്തുവിട്ടാൽ ബാധിക്കുന്നത് അവരുടെ മാധ്യമ പ്രവർത്തനത്തെയാണ്. എന്നാൽ ഇതൊന്നും നോക്കാതെ സത്യങ്ങൾ വിളിച്ചുപറയുന്ന സത്യസന്ധമായ മാധ്യമ സ്ഥാപനവും ഇന്ന് ഈ ഇന്ത്യ നാട്ടിലുണ്ട്. അവരെയും വേട്ടയാടുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
ജനങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഓരോ ഭരണാധികാരിയെയും വിമർശിക്കുക എന്നത് ഓരോ രാജ്യത്തിലെയും പൗരന്മാരുടെ അവകാശമാണ്. ആ അവകാശത്തെയും ആ ശബ്ദത്തെയും അവരുടെ പ്രവർത്തകർ ഇല്ലാതാക്കാൻ ശ്രമിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഗവൺമെന്റിനെ വിമർശിക്കാൻ വേണ്ടി ബിബിസി കാണിച്ചുതന്ന ആ ഡോക്യുമെൻററി ആവശ്യമില്ല. അവരെന്തിനാണ് ഈ ജനതയ്ക്ക് മുന്നിൽ ഇത്തരത്തിലുള്ള ഡോക്യുമെൻററി തയ്യാറാക്കി പുറത്തുവിട്ടത് എന്ന് വെച്ചാൽ കേന്ദ്ര ഭരണകൂടം കുഴിയിൽ ഇട്ടു മൂടാൻ നോക്കിയ ആ ഭൂതകാലത്തെ അറിയാത്തവർക്കായി, അറിയുന്നവർക്കായി കേൾക്കാൻ വേണ്ടിയാണ്. അല്ലെങ്കിൽ സർക്കാറിന്റെ ഭൂതകാലത്തെ മനസ്സിലാക്കാൻ വേണ്ടിയിട്ടാണ്.
നിരപരാധികൾ ആയിട്ടുള്ള ന്യൂനപക്ഷങ്ങളെ കൊന്നു തള്ളുന്ന ഫാസിസ്റ്റ് സർക്കാറിനെതിരെയുള്ള ഒരു പോരാട്ടം തന്നെ ഇന്ന് ഈ രാജ്യത്ത് നടക്കുന്നുണ്ട്. പ്രതിഷേധിച്ചവരെ മുഴുവൻ അഴിക്കുള്ളിൽ ആക്കുന്ന ഒരു മനോഭാവം കൂടെ ഈ രാജ്യത്ത് നടക്കുന്നുണ്ട്. ഈ രാജ്യത്തിലെ ഈ സർക്കാരിനെതിരെയുള്ള പോരാട്ടം നടത്താൻ ഒരു ഇൻറർനാഷണൽ മാധ്യമത്തിന്റെയും ആവശ്യമില്ല. കൊളോണിയൽ ഭരണത്തെ, ആ ഭരണത്തിന്റെ ക്രൂരതകൾ ഒക്കെയും ഈ ഇന്ത്യൻ ജനത അനുഭവിച്ചവരാണ്. ഇന്ത്യാ നാടിൻറെ ഭൂതകാലത്തെ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ കാതലായ സമ്പത്ത് മുഴുവൻ, ഇന്ത്യയിലെ വിലപിടിപ്പുള്ള മുഴുവൻ സാധന സേവനങ്ങൾ മൊത്തം കൊളോണിയൽ ഭരണകൂടം അവരുടെ നാടുകളിൽ മോഷ്ടിച്ചു കൊണ്ടു പോയിട്ടുണ്ട്. എന്തിനു പറയുന്നു ഒരുകാലത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ദാരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിക്കാൻ കാരണം ഈ കൊളോണിയൽ ഭരണം ഇന്ത്യയിൽ വരുത്തിവെച്ച നാശനഷ്ടങ്ങളാണ്.
അത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളെ നിരന്തരം നടത്തിയ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിബിസിയുടെ ഔദാര്യം ഈ ഇന്ത്യൻ ജനതയ്ക്ക് ആവശ്യമില്ല. പക്ഷേ നിങ്ങളെ സർക്കാർ മറന്നു കൊണ്ടിരുന്ന ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ആ ഡോക്യുമെൻററി ജനങ്ങൾക്ക് മുമ്പിൽ കാണിക്കാനുള്ള ആ മനസ്സിനെ നിങ്ങളെ അഭിനന്ദിക്കുകയാണ്. കേന്ദ്രസർക്കാരിനെതിരെയുള്ള മറ്റു മാധ്യമങ്ങൾ ചെയ്യാൻ മടിക്കുന്ന പ്രവർത്തിയെ ആണ് അഭിനന്ദിക്കുന്നത്. നിങ്ങൾക്ക് പറയാം വിമർശിക്കാം ഈ രാജ്യത്തെക്കുറിച്ചും ഈ രാജ്യത്തിൽ നടക്കുന്ന ചെയ്തികളെക്കുറിച്ചും നിങ്ങൾക്ക് വിമർശിക്കാം കുറ്റപ്പെടുത്താം. അതുപോലെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്കും മറ്റു രാജ്യങ്ങളെ വിമർശിക്കാം കുറ്റപ്പെടുത്താം അത് അവരുടെ അവകാശം.
ഒരുപാട് അനിഷ്ട സംഭവങ്ങൾ ഈ രാജ്യത്ത് നടന്നു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും അതിൻറെ തുടർച്ച നടന്നു കൊണ്ടിരിക്കുന്നുണ്ട്. മാധ്യമങ്ങൾ അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് കലാപങ്ങളും ആ കലാപങ്ങളെ പ്രതിരോധിക്കുന്ന സമരങ്ങളും ഈ രാജ്യത്ത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിന്റെ ഹുങ്ക് കൊണ്ട് മുകൾ രാജാക്കന്മാർ മുതൽ ബ്രിട്ടീഷുകാരും അതുപോലെ നാട്ടുരാജാക്കന്മാരും ഭരിച്ച ഈ നാടിനെ ഈ നാടിൻറെ പല പ്രദേശങ്ങളുടെ പേരുകൾ പോലും മാറ്റിക്കൊണ്ടിരിക്കുന്നു. എന്തിനായോ ഒരു തുടർക്കഥയാണ് ഈ രാജ്യത്ത് ഇപ്പോഴും തുടർന്നുകൊണ്ടേ ഇരിക്കുന്നത്. ഈ രാജ്യത്തിലെ പൗരന്മാർക്ക് സമാധാനപരമായി കടന്നുറങ്ങാൻ പോലും, സമാധാനപരമായി അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പോലും, അവരുടെ പേരുകൾ വെളിപ്പെടുത്താൻ പോലും അവർക്ക് കഴിയുന്നില്ല. തലക്ക് മീതെ സൂര്യാകാശം പോലെ ഈ നാട്ടിലെ ന്യൂനപക്ഷങ്ങളുടെ, മറ്റു പിന്നോക്ക ജനതയുടെ തലക്കുമീതെ ആർഎസ്എസു ഉയർത്തുന്ന വർഗീയത പറന്നുകൊണ്ടിരിക്കുകയാണ്. വരുംകാലത്ത് ഇതിനുള്ള ഒരു മറുപടിയുമായി പ്രബുദ്ധ ജനത അവർക്കെതിരെ ഉയർന്നേൽക്കുക തന്നെ ചെയ്യും.
-അഷ്ക്കർ ചക്കര










Comments