top of page
Search

ചിലർ അങ്ങനെയാണ്...

  • Writer: Ashkar Chakkara
    Ashkar Chakkara
  • Mar 14, 2022
  • 2 min read

ചിലർ അങ്ങനെയാണ്...

ജീവിതത്തിൽ നാം കാണുന്ന പലരും വ്യത്യസ്തങ്ങളായി കാണുന്നവരാണ്. പട്ടാ പകലിലെ ചൂട്ടും കത്തിച്ച് മനുഷ്യൻ എവിടേക്ക് എന്നില്ലാതെ ഓടിനടക്കുകയാണ്. എവിടേക്ക് എന്നില്ലാതെ ആ ഓട്ടം ഒരുപക്ഷേ അവസാനിക്കുന്നത് അവൻറെ അല്ലെങ്കിൽ അവളുടെ അന്ത്യ ശ്വാസത്തിൽ ആണെന്ന് പറയാം.


കഴിഞ്ഞദിവസം ഞാൻ കോഴിക്കോട് സിറ്റിയിലൂടെ കെ.എസ്.ആർ.ടി.സി ബസ്സിൻറെ സൈഡ് സീറ്റിൽ ഇരുന്നു നാട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ഞാൻ ഒരു മനുഷ്യനെ കണ്ടെത്താൻ ഇടയായി. അങ്ങനെ എത്രയെത്ര ആളുകൾ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു ഉണ്ടാവും. ആയിരക്കണക്കിന് അതല്ലെങ്കിൽ പതിനായിരക്കണക്കിന് ആളുകൾ.


ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് ആദ്യം എൻറെ മനസ്സിൽ തോന്നി പോയത് റോഡൊന്ന് മുറിച്ചു കടക്കാൻ നിൽക്കുന്നവരെ പോലെയാണ്. ഞാൻ അൽപസമയം അദ്ദേഹത്തെ ഒന്നു വീക്ഷിച്ചു നിന്നു. അന്നേരമാണ് ട്രാഫിക് സിഗ്നലിൽ റെഡ് സിഗ്നൽ ആയി വന്നത്. അന്നേരം ഇദ്ദേഹം അപ്പുറത്തേക്ക് പോകാൻ വേണ്ടി വാഹനത്തിൻറെ ഇടയിലൂടെ സഞ്ചരിക്കുന്നത് ഞാൻ അല്പനേരം ശ്രദ്ധിച്ചിരുന്നു.


ഞാനൊന്ന് അദ്ദേഹത്തിൻറെ കരങ്ങളിലേക്ക് നോക്കിയപ്പോൾ സാധാരണ പേനയുടെ രണ്ടിരട്ടി വലുപ്പമുള്ള കുറച്ചു പേനയും ആയിട്ടായിരുന്നു അദ്ദേഹം ആ വാഹനത്തിൻറെ അടുത്തേക്ക് പാഞ്ഞു പോയത്. ഈയൊരു പേന വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരുനേരത്തെ വിശപ്പടക്കാൻ ആയിരിക്കും അദ്ദേഹം ഈ പേനയുമായി കാറിന് അരികിലേക്ക് പോയത്. എന്ത് നിസ്സഹായനായ മനുഷ്യൻ.


ഒരു മുശിഞ്ഞ വസ്ത്രം ധരിച്ച്, തലയിൽ തൊപ്പി വെച്ച്, നീളത്തിൽ താടിവളർത്തി ആ മനുഷ്യൻ. പേരറിയില്ല ഊര് അറിയില്ല ആ മനുഷ്യനെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കും. കാറിനരികിൽ നിന്ന് നിരാശയോടെ പോകുന്ന ആ മനുഷ്യനെ ഓർത്തു ആർക്കും സങ്കടം വരും. അത് ഞാൻ ആയിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥ. വീണ്ടും കാറു തേടി ആ മനുഷ്യൻ പാഞ്ഞു...


ഇങ്ങനെ എത്രയെത്ര ആളുകൾ നാം പോലുമറിയാതെ നമ്മുടെ ഇടയിലൂടെ കടന്നു പോകുന്നുണ്ട്. പലരും കാണുന്നുണ്ട് ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ കണ്ടില്ലെന്ന ഭാവത്താൽ ഇരുട്ടുമൂടിയ രാത്രിയിലൂടെ മുഖംതിരിച്ച് അതിനെ വിട്ടുകളയുന്നവരാണ് ഞാൻ ഉൾപ്പെടെയുള്ളവർ. അവരുടെ ജീവിതം എന്നുള്ളത് ഒരുപക്ഷേ ഇങ്ങനെയാവാം. ആർക്കു മുൻപിലും തോറ്റു കൊടുക്കാത്ത ഒരു പോരാളിയെപ്പോലെ.


പലരുടെയും ജീവിതം എടുക്കുമ്പോൾ ഒരുപക്ഷേ ഇങ്ങനെയാവാം. ചിലർക്ക് കഷ്ടപ്പാടും, മറ്റു ചിലർക്ക് സുഖവാസവും. അതിനിടയിൽ കരകയറ്റാൻ വേണ്ടി കുറുക്കുവഴികൾ തേടി നടക്കുന്ന ചില ആളുകളും. ഇതിൽ ഞാൻ, നമ്മൾ ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുക എന്ന് സ്വയം ഒന്ന് അന്വേഷിക്കുന്നത് നല്ലതാവും. നമ്മുടെ മുകളിൽ ഉള്ളവരെയല്ല നാം ആദ്യം അന്വേഷിക്കേണ്ടത്. നമ്മുടെ താഴെക്കിടയിലുള്ളവരെയും, നമുക്കുചുറ്റും ഉള്ളവരെയും, നമ്മളുമായി ബന്ധപ്പെട്ടവരെയുമാണ് നാം ആദ്യം അന്വേഷിക്കേണ്ടത്.


അങ്ങനെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞാൻ മുകളിൽ പറഞ്ഞ ആ മനുഷ്യനെ പോലെ ആയിരക്കണക്കിന് ആളുകൾ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി, കുടുംബമെന്ന് കരകയറ്റാൻ വേണ്ടി ഓടിനടക്കുന്ന ഒരു രംഗം കാണാൻ ഇടയാകും. ഇങ്ങനെയുള്ളവരെ സഹായിക്കുക എന്നതിലുപരി എന്നെക്കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.


നമുക്കവരെ

കൈവിടാതെ

ചേർത്തു നിർത്താം...


-അഷ്ക്കർ ചക്കര

7561845868

 
 
 

Recent Posts

See All
എല്ലാം ശരിയാക്കി ഒരു സർക്കീട്ട്

പിണറായി രാജഭരിക്കും നാട്ടിൽ കാഴ്ചക്കാരായിടും- പൊതുജനം. പൊതുജനത്തിൻ അടിമ എന്നവർ മറന്നു. ചൂണ്ടുവിരൽ കൊണ്ട് ചൂണ്ടിയതും അവർ മറന്നു. കട്ടത്...

 
 
 

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

  • Threads
  • Facebook
  • Twitter
  • LinkedIn

©2020 by Ashkar Chakkara. Proudly created with Wix.com

bottom of page